വേനല്‍

 (ആര്‍.കേ ഹരിപ്പാട്)



കാലമാപനിയിലൊരുനാളൊരു പ്രളയമുണ്ടാകും...!

ചുഴലി വന്ന്‌ പിഴുതെറിഞൊടുക്കുന്ന
നിന്‍റെയോരോ ചില്ലകളിലും, എന്‍റെ കൊക്കുകള്‍ പെറുക്കിയടുക്കിയൊതുക്കിയ കിനാക്കൂടുകള്‍ കാണും

എത്ര ചേര്‍ത്ത് പിടിച്ചെന്നാകിലും
ഘോഷം പെയ്തു നിറയ്ക്കുന്നോ
രാമഴയില്‍,നിന്‍റെ ഉള്ളു കവിഞ്ഞൊഴുകും

അതില്‍ അടവെച്ചോരെനോര്‍മ്മകള്‍ മുങ്ങി ചാകും......!
അണ കെട്ടിത്തിരിച്ചൊരു സങ്കല്പ്പതൃഷ്ണകള്‍
വീര്‍പ്പു മുട്ടിയുറക്കം ഹനിച്ചിടുമ്പോള്‍
സൂചിമുന ദ്വാരത്തിലാദ്യമെന്നോര്‍മ്മകള്‍ തിളസൂര്യന് ഇരയായിടും.....!!!

No comments:

Post a Comment