അസുരവിത്ത്‌


 (കിരണ്‍ വി.ആര്‍)



മദ്യപിക്കുമ്പോഴും
സ്വയംഭോഗം ചെയുമ്പോഴും
കഴുത്തിൽ നിന്നൂരാറില്ല
വെള്ളി കെട്ടിയ
ഇരുമുഖ രുദ്രാക്ഷമാല


അമർത്തിപ്പിടിച്ചവളെ
ചുംബിക്കുമ്പോഴും
നെഞ്ചോടു വലിച്ചടിപ്പിക്കുമ്പോഴും
സ്നേഹത്തിന്റെ കണ്ണികൾ
പൊട്ടി വീഴുന്നുണ്ട്‌
കണ്ണുനീർ മുത്തുകളായി


നെഞ്ചിൽ തറയ്ക്കുമ്പോൾ
ഊരിവെക്കാറുണ്ട്
അടിപ്പാവാടയുടെയോ
ബ്രേസിയറിന്റെയൊ
പുറത്തു അലക്ഷ്യമായി
അവളിലേയ്ക്ക്
അസുരനായി കടന്നുചെല്ലാൻ


ഉള്ളിലെ കിതപ്പിൽ
കണ്ണിപൊട്ടിപ്പോയതും
കോർത്തെടുക്കാൻ
കഴിയാതെപോയതും
മനസ്സിന്റെ മുറിവുകൾക്കാണ്
ബോധം നഷ്ടപ്പെട്ടു പോയ
ആ രാത്രിയിൽ ..... !

  



ഫേസ്ബുക്ക്:   https://www.facebook.com/kiran.vr.775

No comments:

Post a Comment