ആവര്‍ത്തനം.

അയ്യപ്പന്‍ മൂലേശ്ശേരില്‍






തിരിച്ചുനടന്നപ്പോള്‍ ചിതറിയുടഞ്ഞ പ്രണയബിംബത്തിന്റെ ചീളുകളൊന്നും ആത്മാവിനാഴങ്ങളിലേയ്ക്കാഴ്ന്നില്ല.

നിദ്രവറ്റിചുഴിഞ്ഞ കണ്ണീര്‍ത്തടങ്ങളില്‍
പ്രണയനഷ്ട്ടത്തിന്‍ രൗദ്രസാഗരമിരമ്പിയില്ല.

കാലകെടുതിയിലെപ്പഴോ വിരുന്നുവന്ന
പനിനീര്‍പ്പൂക്കള്‍ വസന്തത്തിന്‍
ശോഭയില്‍ പുഷ്പ്പിച്ചതും ,
വേനലിന്റെ തീഷ്ണതയില്‍ ഉരുകിയവസാനിച്ചതും
സ്മൃതിയിലലിഞ്ഞ് വ്യര്‍ത്ഥമായി പുഞ്ചിരിയ്ക്കുന്നു.

സ്വപ്നചായത്തിലെഴുതി തുടങ്ങിയ
പ്രണയപ്രബന്ധം എരിഞ്ഞടങ്ങിയിരിക്കുന്നു.

സങ്കല്പവര്‍ണ്ണങ്ങള്‍ നിരാശയുടെ
കടലാസ്സുതോണിയില്‍ മരവിച്ച പ്രതീക്ഷകളുമായി
ദിശയറിയാതലയുന്നു.

നീലാകാശത്തിനുദരത്തിലെയ്ക്കൊഴുകി നിറഞ്ഞ
ഗതകാലമേഘങ്ങളെയും പേറി ഊഷാരഭൂമിയുടെ
മടിത്തട്ടിലേയ്ക്കു തളര്‍ന്നടര്‍ന്നുവീണയെന്‍റെ ദൈന്യമവളറിഞ്ഞു കാണുമോ ??

വീണ്ടുമൊരു പ്രണയത്തിനു പകുത്തുനല്‍കാന്‍
ഹൃദയത്തിനു മറുപാതിയില്ലാത്തവന്‍റെ നൊമ്പരം ഹൃദയമില്ലാത്തവളെങ്ങനറിയും

നഷ്ട്ടങ്ങളുടെ നനവില്‍ പരാജിതന്‍റെ രക്തത്തുള്ളികള്‍
കിഴക്കന്‍കൊല്ലിയുടെ തണുത്ത താഴ്വാരത്തിലേയ്ക്കലിഞ്ഞിറങ്ങുമ്പോള്‍ പ്രണയവിലാപത്താല്‍ മറ്റൊരു രമണന്‍ പിറവികൊണ്ടിരുന്നു.

3 comments:

  1. നഷ്ട്ടങ്ങളുടെ നനവില്‍ പരാജിതന്‍റെ രക്തത്തുള്ളികള്‍
    കിഴക്കന്‍കൊല്ലിയുടെ തണുത്ത താഴ്വാരത്തിലേയ്ക്കലിഞ്ഞിറങ്ങുമ്പോള്‍ പ്രണയവിലാപത്താല്‍ മറ്റൊരു രമണന്‍ പിറവികൊണ്ടിരുന്നു. കൊള്ളാം...

    ReplyDelete
  2. 'പോലെ'കളുടെ കാലഘട്ടമാണിന്ന്. രമണനെപ്പോലെ മറ്റൊരു രമണന്‍! കവിതയില്‍ പിറവിയെടുക്കുന്നു., പക്ഷേ, ഇന്നത്തെ കാലഘട്ടം ഒരു രമണനെ ആവശ്യപ്പെടുന്നില്ല എന്ന് തോന്നുന്നു. പ്രണയത്തിന്‍റെ സത്യസന്ധത അനാവശ്യമായി കാണുന്നത്ര ഊഷരമായിക്കഴിഞ്ഞ കാലഘട്ടത്തില്‍ ആത്മാര്‍ത്ഥത പ്രതീക്ഷിക്കുന്നതിലര്‍ത്ഥമില്ല. അതുകൊണ്ട് വിലാപത്തോട് അനുഭാവം തോന്നുന്നില്ല. (വ്യക്തിപരമായ അഭിപ്രായമാണ്) പ്രതീക്ഷകളുടേതാണ് ലോകം. കൂരിരുളിലും വഴികാട്ടിയായി ഒരു കുഞ്ഞു നക്ഷത്രം കാണുന്ന പ്രതീക്ഷ. അത് കവിയിലും കവിതയിലും ഉണ്ടാകട്ടെ, ആശംസകള്‍.,.......

    ReplyDelete
  3. മറ്റൊരു രമണന്‍ - അത് നമുക്ക് വേണോ മാഷെ????

    ReplyDelete