സ്വതന്ത്രസഞ്ചാരം.

(ശരത് പയ്യാവൂര്‍)



ഓര്‍മ്മകള്‍ കാല്‍വിലങ്ങാവുമ്പോള്‍ 
ഒന്നൂരു ചുറ്റണം 

സ്വാതന്ത്ര്യത്തിന്‍റെ അതിരുകള്‍ 
ലംഘിച്ച് ലക്ഷ്യത്തിന്‍റെ ചട്ടക്കൂടിലൊതുങ്ങാതെ.

ഉണങ്ങിയ മുറിവുകളില്‍ 
നിന്ന് പൊറ്റയടര്‍ത്തി വേദനിക്കണം, 
സംരക്ഷണത്തിന്‍റെ തടവറ ഭേദിക്കണം.

അലറിവിളിച്ചുകൊണ്ട് 
നിശബ്ദതയുടെ 
ആഴം തിരയണം 

നിര്‍ത്താതെ സംസാരിച്ച് 
മൌനത്തിന്‍റെ കാരണവും.

അതെ, ഞാന്‍ സ്വതന്ത്രനാണ് 
വളഞ്ഞുകെട്ടിയ മതില്‍ക്കെട്ടിനുള്ളില്‍.

1 comment: