കുത്തിവരകള്‍

 (മെര്‍ലിന്‍)


ഓരോ ജീവിതവും കുത്തി വരയാണത്രെ
പെണ്‍കുട്ടിയാണ്, കൈ പിടിച്ചുവേണം 

ഓരോ വരയും വരപ്പിക്കാന്‍ എന്ന് ലോകം..

പിന്നെ കുത്തിനും കോമക്കും 

കാവല്‍ ശീലമാക്കി
ബ്രാന്‍ഡഡ് അല്ലാത്ത ജുബ്ബയും 

ഒഴിഞ്ഞ കീശയും നിറഞ്ഞ സ്നേഹവുമായി കൂട്ടുകാരന്‍.

വിളിച്ചു, കൂടെ പോകാന്‍ പേടി 

അവിടെ തന്നെ നിന്ന് കരഞ്ഞു.
ഒരു കുത്തില്‍ മാത്രം നോക്കി നേര്‍രേഖ വരച്ചു പോയവന്‍ 

നെക്സലൈറ്റ് ആയെന്നു കേട്ടു 

പത്രാസുള്ള ചെക്കനെ വിലക്ക് വാങ്ങിതന്നപ്പോള്‍ 
കണ്ണുകളില്‍ സ്വര്‍ണ്ണതിളക്കമായിരുന്നു 

പിന്നെ മങ്ങി തുടങ്ങി ചവിട്ടി തേഞ്ഞ നിലം പോലെ 
കോടതി വരാന്തയില്‍ കൈകുഞ്ഞുമായി നില്‍ക്കുമ്പോള്‍ കരഞ്ഞില്ല.

സ്വാതന്ത്ര്യത്തിലേക്കു നീട്ടി വരച്ചിട്ട് പറഞ്ഞു
ഇനി ഞാന്‍ തനിയെ വരക്കും...

3 comments: