ജലജീവിതം

(ചിഞ്ചു റോസാ)

 

 


യഥാര്‍ത്ഥത്തില്‍ ഞാന്‍ ഒരു ഉഭയജീവിയാണ് ..
വെള്ളത്താല്‍ ചുറ്റപ്പെട്ട വന്‍കരകളിലെ ജീവിതമെനിയ്ക്ക് മടുത്തു

കഴിഞ്ഞു ഇനിയുള്ള പകുതി ജലജീവിതം ശരണം ....
എനിക്കും നിങ്ങള്‍ക്കുമിടയില്‍ ബാക്കിയാവുന്ന തീരമാണിത് ....

ലവണരസമേറ്റെ കടല്‍ തീരം...
ഈ ഉപ്പുകൂട്ടില്‍ നിന്നും സമുദ്രത്തിന്‍റെ 

വ്യാപ്തിപ്രദേശങ്ങളിലേയ്ക്ക് ചേക്കേറണം..

കണ്ണെത്താ കടലിനെയും ,കൈയെത്താ മേഘത്തെയും 

തൊട്ട നീര്‍തുള്ളിയായി ശാന്ത സമുദ്രത്തില്‍ 
കാറ്റിന്‍റെ ഭീകരത വിതച്ചു അഴിഞ്ഞാടി സംഹാര രുദ്രയാകണം 
കണ്ണീര്‍ പാളികളും,മത്സ്യം തിന്ന ശവശരീരങ്ങളും ,
പാപകടങ്ങളും , മോക്ഷം തിരയുന്ന മണ്‍കുടങ്ങളും പേറുന്ന 
ഓളങ്ങള്‍ക്കും വേണമൊരു പുനര്‍ജെനി എന്നിലൂടെ ....

ശംഖുകള്‍ക്കും ചിപ്പികള്‍ക്കുമിടയില്‍ പവിഴ പുറ്റായി മറഞ്ഞിരുന്നു തിരകളഴിച്ചുവിട്ടു തീരങ്ങളെ ഭയപ്പെടുത്തും.....

നിത്യേന പടം പൊഴിക്കുന്ന കടല്‍ സര്‍പ്പങ്ങളുടെ നാവുകളില്‍ 

വിഷം പുരട്ടി ഞാന്‍ അവയെ പറഞ്ഞയച്ചു 
നിങ്ങളെ ദംശിച്ചില്ലാതെയാക്കും ....... .ഞാന്‍ ജല റാണി ..

വന്യതയിലെന്നെ തളച്ചിടാനാവില്ലിനി അശാന്തമാക്കപെട്ട സമുദ്രോപരിതലത്തിലെന്‍റെ കാറ്റുകളെ പറഞ്ഞു വിട്ടു നാശം വിതയ്ക്കും ......

എന്‍റെ തണുത്ത പ്രണയം ,മുകളില്‍ .. 

ചന്ദ്രനു കടം കൊടുത്തു അവന്‍റെ നിലാവിനെ പിടിച്ചു വാങ്ങി , 
കാന്ത ശക്തി മോഷ്ടിച്ച്കടല്‍ തള്ളിച്ച സൃഷ്ടിച്ചു തീരങ്ങള്‍ 
കൈയേറിഭൂമിയെ ഇല്ലാതാക്കണം .

അതി ജീവനത്തിന്‍റെ നേര്‍ത്ത പച്ചപ്പു പോലും 
എന്‍റെ തിര മാലകള്‍ വലിച്ചെടുക്കും 

മതങ്ങള്‍ മത്സരിച്ചു രക്തമൂറ്റിയ മാറാത്ത നാടുകളും 
നിരപരാധികളെയും .എന്‍റെ കുഞ്ഞനുജനെതന്നെയും കൊല്ലാന്‍ വിട്ടുകൊടുത്ത ദ്വീപസമൂഹങ്ങളേയും നീരഴിച്ചു വിട്ടു എനിക്കില്ലാതാക്കണം ..

 ഇനി ഈ വന്‍കരകളോന്നും വേണ്ട 
അതിനുള്ളിലെ ഇരുകാലി ജീവികളും വേണ്ട ..... .


ജല ജീവിതം തുടങ്ങട്ടെ

1 comment:

  1. ചിഞ്ചുസ്.... നമ്മളെല്ലാം ഉഭയ ജീവികളാണ് അല്ലേ? ആശംസകള്‍ ട്ടോ

    ReplyDelete