പരകായപ്രവേശം

(നീതു കെ.എസ്)




നീയൊരു മാപിനിയാണ്, അളന്നുതെറ്റുമ്പോള്‍
അളവുകോല്‍ മാറ്റി നിര്‍ദ്ധരിക്കുന്നവന്‍,.......

ശേഷം കവിഞ്ഞു പോകുന്ന തുള്ളിയൊക്കെ 

തിരിച്ചെടുത്ത ഉരുളന്‍ കല്ലുകള്‍ കൊണ്ട് 
സമപ്പെടുത്താന്‍ കഴിയാത്തവന്‍,......

ഇനിയൊരു വഴിയുണ്ട് നമുക്ക് 

രണ്ട്‌ വെള്ളാരം കല്ലുകളാവാം 
തമ്മിലുരച്ചു തീ കായാം പറ്റുമെങ്കില്‍ 
ഒന്നിച്ചു മുങ്ങി പായല്‍ പ്പൂക്കള്‍ തിരയാം

എന്നിട്ട്..... എന്നിട്ടെന്താ,
കവിഞ്ഞു പോകുമ്പോള്‍ തിരിച്ചു നമുക്ക് നാമാവാം,...

അവിടെ.. അവിടെ വലിയൊരു കവിഞ്ഞുപ്പോക്ക് 

നീ കാണില്ല, ഞാന്‍ അറിയില്ല..

എന്തെന്നാല്‍,

ഒരു നേര്‍ത്ത നൂലതിരില്‍ വെച്ച് നീ ഞാനായി 

പരകായപ്പെട്ടിരിക്കും, ഞാന്‍ നീയായും...

ഇനിയാരും കല്ലുകളാവരുത്... 

ആയാല്‍ തന്നെയും തിരികെ വരരുത്...!

1 comment:

  1. ഇനിയാരും കല്ലുകളാവരുത്...
    ആയാല്‍ തന്നെയും തിരികെ വരരുത്...!

    ReplyDelete