മണ്ണിന്റെ മണം

(അജീഷ് ലാല്‍)



പെണ്ണിന്റെ മണം തേടി നടക്കുന്നവർക്കു ഇടയിൽ, എനിക്കു മണ്ണിന്റെ മണം ആസ്വദിച്ചു മരിക്കണം...

സിരകളിലെ ഞരമ്പുകൾ വലിഞ്ഞു മുറുകുമ്പോൾ അണപൊട്ടാതെ ഒഴുകണം കവിതാ പ്രവാഹം...

നഗ്നസത്യങ്ങൾ വേശ്യയായി വിളയാടുന്ന കാലത്തു എരിഞ്ഞടങ്ങണം എന്റെ എഴുത്തുകൂര...

ഉമിനീരു വറ്റിയ നാവുകൊണ്ടു,
പരതണം എന്നിലെ ദാഹ ജലം...ഒടുവിൽ...

ഒരു ബലി കാക്ക പിറന്നതും അവയെന്റെ
കാലത്തിനു തിരശീല ഒരുക്കിയതും ഞാനറിഞ്ഞില്ല...

ആവളുടെ മടിയിൽ ഒരിക്കൽ തല ചയ്ക്കണം,
അവളുടെ ഗന്ധം അസ്വദിക്കണം...

ചിതയുടെ മണമാണവൾക്കു...
ഒരു കനൽ പോലെരിയും അവളുടെ മാറിലൊട്ടി ചാരമാകണം

ജനിച്ചാൽ മരിക്കണം... ജനിക്കാനായി രമിക്കണം...
എന്റെ മരണതിൻ ശാപവും നിനക്കു തന്നെ...

പെണ്ണിന്റെ മണം തേടി നടക്കുന്നവർക്കു ഇടയിൽ,
എനിക്കു മണ്ണിന്റെ മണം ആസ്വദിച്ചു മരിക്കണം...

2 comments:

  1. നന്നായിട്ടുണ്ട്..:)

    ReplyDelete
  2. ജനിച്ചാൽ മരിക്കണം... ജനിക്കാനായി രമിക്കണം...
    എന്റെ മരണതിൻ ശാപവും നിനക്കു തന്നെ...

    ReplyDelete